1

പള്ളിക്കൽ : കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ അടൂരിലും തെങ്ങമത്തും ശശി തരൂരിന് പിന്തുണയുമായി ഫ്ലക്സ് ബോർഡുകൾ. പ്രവർത്തകർ ആവേശത്തോടെയാണ് ബോർഡ് സ്ഥാപിച്ച് പിന്തുണ അറിയിച്ചത്. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്റെ നന്മക്കും കോൺഗ്രസ് വരട്ടെ എന്നാണ് ഫ്ലക്സ് ബോർഡിലെ വാചകം. ഗ്രാമതലങ്ങളിലും ശശിതരൂർ ആരാധകർ ഉണ്ടെന്നതിന്റെ തെളിവാണ് തെങ്ങമം കൊല്ലായ്ക്കൽ ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡ്. എ.ഐ.സി.സി തിരഞ്ഞെടുപ്പിൽ രണ്ട് പ്രതിനിധികൾ അടൂരിൽ നിന്നുണ്ട്. രാഹുൽ മാങ്കൂട്ടവും പഴകുളം മധുവും.