street-dog

കലഞ്ഞൂർ : കലഞ്ഞൂരിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുകയാണ്. യാത്രക്കാരിൽ ഭീതി പരത്തി റോഡുകളെല്ലാം നായക്കൂട്ടം കൈയടക്കി. തദ്ദേശ സ്ഥാപനങ്ങളുടെ തെരുവുനായ വന്ധ്യം കരണപദ്ധതി സ്തംഭിച്ചതാണ് സ്ഥിതി ഇത്രയധികം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സ്ത്രീക​ളും കുട്ടികളും നിരത്തിലിറങ്ങാൻ ഭയപ്പെടുകയാണ്. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ നായ ഓടി യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. പകൽ സമയത്ത് ഒഴിഞ്ഞ സ്ഥലങ്ങളിൽ തങ്ങുന്ന തെരുവ് നായ്ക്കൾ സന്ധ്യമയങ്ങിയാൽ കൂട്ടത്തോടെ നിരത്തിലിറങ്ങും. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.