തെങ്ങമം: കോൺഗ്രസ് പള്ളിക്കൽ മണ്ഡലം പ്രസിഡന്റും പള്ളിക്കൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയിരുന്ന പി.രാജൻ പിള്ളയുടെ 12-ാമത് ചരമദിനാചരണം 19ന് തോട്ടുവ കാഞ്ഞിരവിളയിൽ നടക്കും. പി.രാജൻപിള്ള ഫൗണ്ടേഷൻ ഗദ്ദിക ചാരിറ്റബിൾ & കൾച്ചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്യും.