 
തിരുവല്ല: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ സദസ് സംഘടിപ്പിച്ചു. തിരുവല്ല വൈ.എം.സി.എ ഹാളിൽ നടന്ന സദസ്സ് സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡോ.സൈമൺ ജോൺ, ടീച്ചേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, സണ്ണി കടമാൻകുളം, മുളവന രാധാകൃഷ്ണൻ, മേജർ പി.സി. എലിസബത്ത്, ബിജു നൈനാൻ, അജിത്ത് കാമ്പിശേരി എന്നിവർ പ്രസംഗിച്ചു. മേജർ പി.സി എലിസബത്ത് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഒരുമാസം നീളുന്ന ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് മനുഷ്യമതിലും ലഹരിക്കെതിരെ ചിത്രരചനാ മത്സരവും റാലിയും സംഘടിപ്പിക്കുമെന്ന് ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അറിയിച്ചു.