ചെങ്ങന്നൂർ: കുടുംബ വഴക്കും, വസ്തു തർക്കത്തെ തുടർന്ന് അനുജൻ ജേഷ്ഠസഹോദരനെ കൊടുവാൾകൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു. പാണ്ടനാട് വെഞ്ചാൽ സോമൻ(50) ആണ് സഹോദരൻ ബാലകൃഷ്ണണനെ (62) കഴിഞ്ഞ ദിവസം വൈകിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവർ തമ്മിലുള്ള തർക്കം കുറച്ച് നാളായി നില നിന്നിരുന്നു വെന്ന് പൊലീസ് പറഞ്ഞു. ബാലകൃഷ്ണണന്റെ ഭാര്യ സുമ (47) സോമനെ മർദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ബാലകൃഷ്ണനെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കേസുകളിലായി സോമനേയും, സുമയേയും അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ എസ്.ഐ ബാലാജി എസ്.കുറുപ്പ് ,ഗ്രേഡ് എസ്.ഐമാരായ വിനോദ്,അജി പി.ഏലിയാസ് എന്നിവർ കേസന്വേഷണത്തിന് നേതൃത്വം നൽകി.