17-crime-sunil
സുനിൽ

പത്തനംതിട്ട: വീടിനോട് ചേർന്ന അയൽവാസിയുടെ പറമ്പിൽ നട്ടുവളർത്തി പരിപാലിച്ച നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയ കേസിലെ പ്രതി കീഴടങ്ങി. കഞ്ചാവ് കൈവശം വച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുറമറ്റം മുണ്ടമല കുളത്തിന്റെ വടക്കേ വീട്ടിൽ സുനിൽ (22) ആണ് ഒളിവിൽ കഴിഞ്ഞശേഷം കീഴടങ്ങിയത്. ഈവർഷം ജൂൺ 9നാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന്, പത്തനംതിട്ട അഡിഷണൽ എസ്.പി എ.പ്രദീപ്​ കുമാറിന്റെ നേതൃത്വത്തിൽ കഞ്ചാവ് ചെടി പിടിച്ചെടുത്തത്. സ്ത്രീക്കു നേരേ കൈയേറ്റം നടത്തി മാനഹാനിയുണ്ടാക്കിയ കേസിലും യുവാവ് പ്രതിയാണ്. കോയിപ്രം എസ്.എച്ച്.ഒ സജീഷ് കുമാർ, ഡാൻസാഫ് എസ്.ഐ അജിസാമുവൽ, കോയിപ്രം എസ്.ഐ അനൂപ്, എസ്.ഐമാരായ താഹാകുഞ്ഞ്​, മോഹനൻ, എ.എസ്.ഐ വിനോദ്, മോഹനൻ, ഡാൻസാഫ് സംഘത്തിലെ എ.എസ്.ഐ അജികുമാർ, സി.പി.ഒ മാരായ മിഥുൻ, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.