seminar
അനസ്തേഷ്യ ഡോക്ടർമാരുടെ ഏകദിന സെമിനാർ ഇൻഡ്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ് അധ്യക്ഷൻ ഡോ.കോശി തോമസ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ലോക അനസ്തേഷ്യാ ദിനത്തിന്റെ ഭാഗമായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അനസ്തേഷ്യ വിഭാഗത്തിന്റെയും ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്തേഷ്യോളജിസ്റ്റ് തിരുവല്ല ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അനസ്തേഷ്യ ഡോക്ടർമാരുടെ സെമിനാർ നടത്തി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മാനേജരും കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവുമായ ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷനായി. ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്തേഷ്യോളജിസ്റ്റ് അദ്ധ്യക്ഷൻ ഡോ.കോശി തോമസ് ഉദ്ഘാടനം ചെയ്തു.ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ഗിരിജാ മോഹൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ.ആഷു മത്തായി എന്നിവർ പ്രസംഗിച്ചു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് അനസ്തേഷ്യ വിഭാഗം മേധാവി ഡോ.വിനോദൻ കെ, കൊച്ചി ആസ്റ്റർ മെഡിസിറ്റി മുഖ്യകൺസൾട്ടന്റ് ഡോ. സുരേഷ് ജി.നായർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് അനസ്തേഷ്യ വിഭാഗം മേധാവി പ്രൊഫ.ഡോ. ലക്ഷ്മി കുമാർ, തൃശൂർ ഗവ.മെഡിക്കൽ കോളേജ് അനസ്തേഷ്യാ വിഭാഗം മേധാവി ഡോ.ബാബുരാജ്, തിരുവനന്തപുരം അനന്തപുരി ആശുപത്രി സീനിയർ കൺസൾട്ടന്റ് ഡോ.സനീഷ് പി. എന്നിവർ ക്ലാസെടുത്തു.