റാന്നി : ഓൺലൈനായി വീടുകളിൽ ഇരുന്ന് പഞ്ചായത്തിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും, കാലതാമസം ഒഴിവാക്കുന്നതിനുമായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ILGMS) പോർട്ടലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ കൊടുവായൂർ പഞ്ചായത്ത് ഒന്നാമതും മലപ്പുറം ജില്ലയിലെ മുത്തേടം പഞ്ചായത്ത് രണ്ടാം സ്ഥാനത്തും. ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് പത്തനംതിട്ട റാന്നി പെരുനാട് (941)ഏഴംകുളം (940)എന്നീ പഞ്ചായത്തുകളാണ്. ആകെ 941 പഞ്ചായത്തുകളാണ് കേരളത്തിലുള്ളത്. അതിൽ ഫയൽ നടപടിക്രമങ്ങൾ കൃതൃതയോടെ നടത്തിയും പൊതുജനങ്ങൾക്ക് സേവനങ്ങൾ കാലതാമസം ഒഴിവാക്കി നൽകിയും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പഞ്ചായത്തുകളെ കണ്ടെത്തി അംഗീകാരം നൽകണമെന്ന ഉദ്ദേശ്യവും ILGMS ഹോട്ടൽ വഴി ലഭ്യമാക്കുന്നുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ റാന്നി പഴവങ്ങാടി പഞ്ചായത്ത്‌ മൂന്നാം സ്ഥാനം നേടി.