 
പത്തനംതിട്ട : ചെറുകിട ഇടത്തരം വ്യാപാരികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾ പിൻവലിക്കണമെന്ന് ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. കേരളാ പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം അശോക്, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു, വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി കുരുവിള, എഐസിസി അംഗം മാലേത്ത് സരളാദേവി, കെപിസിസി അംഗം മാത്യു കുളത്തിങ്കൽ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ.എ.സരേഷ് കുമാർ, റോബിൻ പീറ്റർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുനിൽ എസ്.ലാൽ, എലിസബത്ത് അബു, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് വത്സൻ ടി. കോശി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജേക്കബ് ശാമുവൽ, സുബീർ, പ്രദീപ് ഓമല്ലൂർ, ജോർജ് അമല, ഷാജി സുറൂർ, നാസർ അസീസ്, ഹാരിഷ് കെ.എൻ. എന്നിവർ പ്രസംഗിച്ചു.