മല്ലപ്പള്ളി : കൊറ്റനാട് പ്രണമലക്കാവ് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്ര സംരക്ഷണ സമിതിയുടെ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു വന്നിരുന്ന കിഴക്കേ പറമ്പിൽ അനിൽ കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. സമിതി വൈസ് പ്രസിഡന്റ് പി.കെ.രവി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേന്ദ്രനാഥ കുറുപ്പ്, ബിജു മേത്താനം, രവീന്ദ്രൻ തുണ്ടിയിൽ, അജിത് നടയ്ക്കൽ, മധുകുമാർ ,ഗോപിനാഥൻ, ഓമനകുട്ടൻ, പൊന്നമ്മ എന്നിവർ അനുശോചി​ച്ചു.