മല്ലപ്പള്ളി : കോമളം പാലത്തിന്റെ സമീപന പാത പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ഇന്ന് വെണ്ണിക്കുളം പൊതുമരാമത്ത് ഓഫീസിനു മുമ്പിൽ നടത്താനിരുന്ന ധർണ കല്ലൂപ്പാറ പഞ്ചായത്ത് കോമളം വാർഡ് അംഗം കെ.കെ. സത്യന്റെ നിര്യാണത്തെ തുടർന്ന് നാളെത്തേക്ക് മാറ്റിയതായി മണ്ഡലം പ്രസിഡന്റ് മോനി കച്ചിറയ്ക്കൽ അറിയിച്ചു.