പത്തനംതിട്ട: എ.ഡി. എസ് കമ്മിറ്റിയുടെയും വിജിലന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ വലഞ്ചുഴിയിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നഗരസഭാ കൗൺസിലർ എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് ഷീജ യൂസഫ് അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഓഫീസർ എ,അയൂബ് ഖാൻ,അഡ്വ ഗീതാ സുരേഷ്, പ്രിവന്റീവ് ഓഫീസർ ബി.സുഭാഷ്,സിവിൽ ഓഫീസർ എൻ.പ്രവീൺ, കമ്യൂണിറ്റി കൗൺസിലർ രാജു എ.നായർ, എം.കെ ശ്രീദേവി രഘു കാരുവേലിൽ ,യൂസഫ് വലഞ്ചുഴി, മഹിളാ മണിയമ്മ, കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു.