മല്ലപ്പള്ളി : ഹാബേൽ ഫൗണ്ടേഷൻ സംഘടപ്പിച്ച ലഹരി വിരുദ്ധ സദസ് ടി.സി.എം.ചെയർമാർ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. വിദ്യർത്ഥികൾക്കിടയിൽ അദ്ധ്യയന വർഷം മുഴുവൻ ലഹരിക്കെതിരെ സെമിനാറുകൾ, ക്ലാസുകൾ, വിവിധ മത്സരങ്ങൾ നടത്താൻ ഹാബേൽ ഫൗണ്ടേഷൻ തീരുമാനിച്ചു. ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാടിന്റെ അദ്ധ്യക്ഷതയിൽ ടി.സി.എം. ചെയർമാൻ സണ്ണി തോമസ് നിർവഹിച്ചു. ഡോ.സൈമൺ ജോൺ,ജോൺ കുര്യൻ, ബി ജൂനൈനാൻ, മുളവന രാധാകൃഷ്ണൻ, റോയ് വറുഗീസ്,എം.സി.ജയിംസ് സണ്ണി കടമാൻകുളം,ജോസ് പള്ളത്തു ചിറ,അജിത് കാമ്പിശേരി, കെ.സി.ജോൺ പ്രസംഗിച്ചു. മേജർ പി.സി.എലിസബത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.