 
പത്തനംതിട്ട : നരബലി നടന്ന ഇലന്തൂരിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു. കവി കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി ബി.നിസാം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.സി.അനീഷ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എം.അനീഷ് കുമാർ, ജോബി റ്റി ഈശോ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.അബീഷ്, ജില്ലാ വൈസ് പ്രസിഡന്റ്മാർ സജിത്ത് പി.ആനന്ദ്, നീതു അജിത്, രാജ്കുമാർ.ജെ, പു.ക.സ ജില്ലാ സെക്രട്ടറി സുധീഷ് വെൺപാല, സി.പി.എം ഏരിയ സെക്രട്ടറി പി.ആർ.പ്രദീപ് സൂരജ്.എസ്, ശരത് ശശിധരൻ, മുഹമ്മദ് അനസ്, വിഷ്ണു ഗോപാൽ, ജെയ്‌സൺ ജോസഫ് എന്നിവർ പങ്കെടുത്തു.