പത്തനംതിട്ട : നഗരസഭയുടെയും ജില്ലാ ശിശക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് നവോത്ഥാന സദസ് സംഘടിപ്പിക്കും. പത്തനംതിട്ട നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. ശിശക്ഷേമ സമിതി സംസ്ഥാന ട്രഷറർ രാജു മുഖ്യപ്രഭാഷണം നടത്തും.