തിരുവല്ല: ഡിസംബർ നാലിന് ഉച്ചയ്ക്കുശേഷം രണ്ടിന് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ പ്രവർത്തനോദ്ഘാടനം തോമസ് കെ.തോമസ് എം.എൽ.എ നിർവഹിച്ചു. ചുണ്ടൻ,വെപ്പ് ഇരുട്ടുകുത്തി,ചുരുളൻ തെക്കനോടി വിഭാഗത്തിൽ 37 ഓളം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രേസി അലക്സാണ്ടർ, തോമസ് ബേബി. എ.വി.കുര്യൻ,പുന്നൂസ് ജോസഫ്,അഡ്വ.ബിജു സി. ആന്റണി, ജഗൻ തോമസ്, അനിൽ സി. ഉഷസ്,അഞ്ചു കോച്ചേരി,മനോജ് മണക്കളത്തിൽ, ജോയി ആറ്റുമാലിൽ. ഷിബു വി.വർക്കി, റേച്ചൽ ബേബി, എം.ജി.ഓമനക്കുട്ടൻ, വർഗീസ് ചാക്കോ,റെജി ജോൺ,സജി കൂടാരത്തിൽ പി.സി.രാജു, അനിയൻകുഞ്ഞ്, ബിജു പത്തിൽ, ബിനു ജോർജ്,സജി പെരുമാൾ എന്നിവർ പ്രസംഗിച്ചു.