 
ഇലന്തൂർ : നരബലി ഭവന സന്ദർശനത്തിന് ഓട്ടോറിക്ഷ സർവീസുമായി യുവാവ്. 'നരബലി ഭവന സന്ദർശനം 50 രൂപ'. ഇലന്തൂർ ജംഗ്ഷനിലെ ഓട്ടോറിക്ഷയിലെ അറിയിപ്പാണിത്. ഓട്ടോയുടെ മുന്നിൽ പേപ്പറിലാണ് ഇങ്ങനെ എഴുതി ഒട്ടിച്ചിരിക്കുന്നത്. ഇലന്തൂരിലെ നരബലി നടന്ന ഭഗവൽ സിംഗിന്റെ വീട് കാണാൻ വിവിധ ജില്ലകളിൽ നിന്ന് ആളുകൾ ദിവസവും എത്തുന്നതായും അവരെ സ്ഥലത്ത് എത്തിക്കാൻ വേണ്ടിയാണ് ഇങ്ങനെ ബോർഡ് വെച്ചതെന്നുമാണ് ഡ്രൈവർ ഗിരീഷ് പറയുന്നത്. ഇന്നലെ ഉച്ചയോടെ 1200 രൂപയുടെ ഓട്ടം കിട്ടി. ഇലന്തൂരിൽ ബസിറങ്ങുന്ന ആളുകളാണ് ഓട്ടോ വിളിച്ച് സ്ഥലത്ത് എത്തുന്നത്.
ആളുകളുടെ സന്ദർശനത്തെ തുടർന്ന് സ്ഥലത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭഗവൽ സിംഗിന്റെ വീടിന് മുൻവശം വടവും ബാരിക്കേഡും ഉപയോഗിച്ച് കെട്ടി. പ്രവേശനം നിരോധിച്ചു.