പത്തനംതിട്ട: പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷൻ ഫെഡറേഷൻ ആഭിമുഖ്യത്തിൽ (ഐ. എൻ.ടി.യു.സി) നവംബർ മൂന്നിന് ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. പ്ലാന്റേഷൻ ഫെഡറേഷൻ ജനറൽ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. പി.കെ ഗോപി, അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, തോട്ടുവാ മുരളി, എൻ.ജയകുമാർ, പി.കെ മുരളി, പ്രസാദ് തുമ്പമൺ, ആർ അശോകൻ തുടങ്ങിയവർ സംസാരിച്ചു.