ഏറത്ത് : തിരുവനന്തപുരം ആർബിട്രേഷൻ കോടതി റദ്ദുചെയ്ത ഏറത്ത് സർവീസ് സഹകരണ ബാങ്കിലെ അനധികൃത നിയമനം സംബന്ധിച്ച വിധി നടപ്പാക്കണമെന്ന് ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോൻ, മണ്ഡലം ജനറൽ സെക്രട്ടറി സജി മഹർഷിക്കാവ്, അജി വിശ്വനാഥ്, രവീന്ദ്രൻ മാങ്കൂട്ട്, സുശീല , ഷീജൽ, സുനിൽ, അനിൽ ചെന്തമാരവിള, അനിൽ ഏനാത്ത്, പുഷ്പവല്ലി, എസ്.വേണുഗോപാൽ, മായ രതീഷ് എന്നിവർ പ്രസംഗിച്ചു.