തിരുവല്ല: വിഷരഹിത പച്ചക്കറി ലക്ഷ്യത്തിനായി ഇരവിപേരൂർ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മയിൽ 20,000 പച്ചക്കറി തൈകൾ ഉത്പാദിപ്പിച്ചു. തിരുവാമനപുരം, നെല്ലിമല എന്നിവിടങ്ങളിലെ നഴ്‌സറികളിലാണിവ തയാറായത്. എല്ലാ വീടുകൾക്കും ആവശ്യമുള്ളവ നൽകും. വെണ്ട, വഴുതന, ചീര, പച്ചമുളക്, തക്കാളി, പടവലം, വെള്ളരി, പാവൽ, പയർ എന്നിവയുടെ വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജിൻസൺ വർഗീസ്, അമിത രാജേഷ് വിവിധ വാർഡുകളിൽനിന്നുള്ള കർഷകർ എന്നിവർ പങ്കെടുത്തു.