പത്തനംതിട്ട : 25 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിലെ ഡെപ്യൂട്ടി എക്‌സാമിനർമാരെ നിയമിച്ചിരിക്കുന്നത് സീനിയോരിട്ടി മാനദണ്ഡങ്ങൾ കാറ്റിപ്പറത്തിയാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചഴ്‌സ് അസോസിയേഷൻ ആരോപിച്ചു. പരീക്ഷാഡെപ്യൂട്ടി മാരെ സാധാരണയായി നിയമിക്കാറുള്ളത് സർവീസ് സീനിയോരിറ്റി പരിഗണിച്ചാണ്.എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ലിസ്റ്റിൽ സർവീസ് സീനിയോരിട്ടി വളരെ കൂടിയ അദ്ധ്യാപകരെയെല്ലാം ഡെപ്യൂട്ടി ചീഫ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊണ്ടാണ്. ഈ ലിസ്റ്റ് പിൻവലിച്ച് സർവീസ് സീനിയോരിട്ടി പരിഗണിച്ചുള്ള ലിസ്റ്റ് ഉടൻ പുറത്തിറക്കണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജിജി എം.സ്‌കറിയ ജില്ലാ സെക്രട്ടറി പി.ചാന്ദിനി, സംസ്ഥാന സെക്രട്ടറി മീന ഏബ്രഹാം, എക്‌സിക്യൂട്ടീവ് അംഗം ബിനു കെ.സത്യപാലൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജ്യോതിസ്, ജിനു ഫിലിപ്പ് എന്നിവർ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.