
പത്തനംതിട്ട : നരബലി കേസ് അന്വേഷണത്തിന് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ ഉൾപ്പെടുത്തി ജുഡീഷ്യൽ കമ്മിഷന് രൂപംനൽകണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം അദ്ധ്യക്ഷതവഹിച്ചു. പ്രൊഫ.ജേക്കബ് എം ഏബ്രഹാം, ഏബ്രഹാം കുളമട,വർഗീസ് മുളയ്ക്കൽ, തോമസ് പുല്ലംപള്ളി, സണ്ണി ജോർജ് കൊട്ടാരം, തെള്ളിയൂർ ബാലകൃഷ്ണപിള്ള, പി.സി.രാജു തിരുവല്ല, സത്യൻ കണ്ണങ്കര, ഗിനി ടി.വർഗീസ്, ഡോ.റോബിൻ പി.മാത്യു, ജേക്കബ് മദനഞ്ചേരി, ജോസ് ജോർജ് തലക്കോട്ട്, ഷോജി വർഗീസ്, സോജി പി.ജോൺ, ജോസ് മാടപ്പള്ളി, ശശി പൂങ്കാവ്, സലീം വായ്പൂര്, എ.ജി.ബാബുക്കുട്ടി, ജോർജ് പുന്നക്കാല എന്നിവർ സംസാരിച്ചു.