daily
സംസ്ഥാന ശിശുക്ഷേമ സമിതിയും പത്തനംതിട്ട നഗരസഭയും ചേർന്ന് സംഘടിപ്പിച്ച നവോത്ഥാന സദസ് പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ശിശുക്ഷേമ സമിതിയും പത്തനംതിട്ട നഗരസഭയും ചേർന്ന് സംഘടിപ്പിച്ച നവോത്ഥാനസദസ് നഗരസഭ അദ്ധ്യക്ഷൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ ഉള്ളിൽ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തങ്ങിക്കിടക്കുന്നത് ഒട്ടും ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ.ടി.കെ.ജി നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ രാജു മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദിരാ മണിയമ്മ, സി.ഡി.എസ് അംഗം പൊന്നമ്മ ശശി, ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി എം.എസ്. ജോൺ തുടങ്ങിയവർ പങ്കെടുത്തു.