പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മി​ഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയിൽ ഇന്നും നാളെയും പരാതി പരിഹാര അദാലത്ത് നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിന് കമ്മി​ഷൻ ചെയർമാൻ ബി.എസ്. മാവോജി, മെമ്പർമാരായ എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവർ നേതൃത്വം നൽകും.