vv
വ്യാപാരി വ്യവസായി സമിതി പേരിശ്ശേരി യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മുരുകേശ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: വ്യാപാരി വ്യവസായി സമിതി പേരിശ്ശേരി യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.മുരുകേശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സുനു തുരുത്തിക്കാട്, ഏരിയ സെക്രട്ടറി സതീഷ് നായർ, പ്രസാദ് സിത്താര, മണിക്കുട്ടൻ, പ്രമോദ് അമ്പാടി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മണിക്കുട്ടൻ (പ്രസിഡന്റ്), ശ്രീലത, സോമിനി (വൈസ് പ്രസിഡന്റ് ), പ്രമോദ് അമ്പാടി (സെക്രട്ടറി), രാമചന്ദ്രപണിക്കർ, സുനിൽ കുമാർ (ജോ. സെക്രട്ടറി), മനോജ് കുമാർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.