പന്തളം:അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെയും ഇലന്തൂരിൽ നടന്ന നരബലിക്കെതിരെയും ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവോത്ഥാന സദസ് സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയകൃഷ്ണൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു . കെ.ഷിഹാദ് ഷിജു അദ്ധ്യക്ഷനായിരുന്നു .എസ് .എഫ് .ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അജ്മൽ സിറാജ് നവോത്ഥാന ദീപം തെളിച്ചു.ബാലസംഘം പന്തളം ഏരിയ കൺവീനർ ഫിലിപ്പോസ് വർഗീസ് പ്രതിജ്ഞചൊല്ലിക്കൊടുത്തു. അനിൽ പനങ്ങാട് , കെ.എച്ച് .ഷിജു , എസ് .അശ്വതി എന്നിവർ പ്രസംഗിച്ചു