1
കുന്നന്താനം സ്വരാജ്ഗ്രന്ഥശാലയുടെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായിനടന്ന കാവ്യ സന്ധ്യ പോലീസ് ഓഫീസറും കവിയുമായ സജീവ് മണക്കാട്ടുപുഴ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി :കുന്നന്താനം സ്വരാജ് ഗ്രന്ഥശാലയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായ നവദിന സാംസ്കാരികോത്സവമായ സ്വരാജ് @ 75 ൽ കാവ്യസന്ധ്യ അരങ്ങേറി.കവിയും പൊലീസ് ഉദ്യോഗസ്ഥനുമായി (ക്രൈംബ്രാഞ്ച് പത്തനംതിട്ട) സജീവ് മണക്കാട്ടുപുഴ കാവ്യസന്ധ്യ ഉദ്ഘാടനം ചെയ്തു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച നോവലിനുള്ള പുരസ്കാംരം നേടിയ ശിവജാ.കെ.നായർ മുഖ്യ പ്രഭാഷണം നടത്തി. പുരസ്കാര ജേതാവിനെ സമ്മേളനം ആദരിച്ചു.ജി.രാജീവ് അദ്ധ്യക്ഷനായിരുന്നു. എയ്ഞ്ചൽ എൽസ ഏബ്രഹാം,അജ്ഞന ജെ.നായർ, ദേവാജ്ഞന, വിജയകൃഷ്ണൻ, ശ്രീഹരി,കീർത്തന എന്നിവർ കവിതകൾ ആലപിച്ചു.സി.എസ്.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ,വി.ജ്യോതിഷ് ബാബു എന്നിവർ പ്രസംഗിച്ചു.