അടൂർ: നഗരസഭയുടെ നേതൃത്വത്തിൽ കേരളസർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അടൂർ സെൻട്രൽടോൾ മൈതാനിയിൽ മനുഷ്യചങ്ങല തീർത്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദീന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം നഗരസഭാ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ വിവിധ സ്കൂളുകൾ, പൊലീസ്, എക്സൈസ്, മതമേലദ്ധ്യക്ഷന്മാർ, യുവജന സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, രാഷ്ട്രീയ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാര വ്യവസായ പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ ദിവ്യ റെജി മുഹമ്മദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണം തുണ്ടിൽ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തുളസീധരൻ കുറുപ്പ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു, നഗരസഭാ കൗൺസിലർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റോഷൻ ജേക്കബ്,പി.രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.