പന്തളം:കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കുരമ്പാല വടക്ക് യൂണിറ്റ് കൺവെൻഷൻ കെ.എസ്.കെ.റ്റി.യു ജില്ലാ കമ്മിറ്റി അംഗം കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു.മേഖലാ കമ്മിറ്റി അംഗം എം.കെ.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.രാജേഷ് , ജി.വിജയകുമാർ , ടി.എസ്.രാധാകൃഷ്ണൻ , എ.അനീഷ് കുമാർ , എസ് ചന്ദ്രൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ് -എ.കുഞ്ഞുമോൻ,വൈസ് പ്രസിഡന്റ് -ശിവാനന്ദൻ, സെക്രട്ടറി-എസ്. കുഞ്ഞുമോൻ, ജോ.സെക്രട്ടറി -അമ്പിളി.