kseb
വടശ്ശേരിക്കര ചിറ്റാർ റോഡിൽ മരം ഒടിഞ്ഞു വീണപ്പോൾ

റാന്നി:വടശേരിക്കര -ചിറ്റാർ റൂട്ടിൽ കാരികയത്തിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.ഇന്നലെ ഉച്ചയോടെ ഉണ്ടായ അതിശക്തമായ കാറ്റിലാണ് മരം വീണത്. നാട്ടുകാരും , സീതത്തോട് ഫയർഫോഴ്സ് ജീവനക്കാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കൂടി മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ഗതാഗതം പുനസ്ഥാപിച്ചു. വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.