തിരുവല്ല: പാലായിൽ നടന്ന 35-ാമത് ജൂനിയർ നെറ്റ് ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം നാലാം തവണയും ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ ടീം രണ്ടാം സ്ഥാനത്തെത്തി. രണ്ടു ദിവസമായി നടന്ന ടൂർണമെന്റിൽ എല്ലാ ജില്ലകളും പങ്കെടുത്തു. ഇന്നലെ നടന്ന ആൺകുട്ടികളുടെ ഫൈനലിൽ 28നെതിരെ 32 ഗോളുകൾക്ക് പത്തനംതിട്ട കോട്ടയത്തെ തോൽപ്പിച്ചു. പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കോഴിക്കോടിനോടു നേരിട്ട് ജില്ലാ ടീം രണ്ടാം സ്ഥാനത്തെത്തി. ഇരവിപേരൂരിലെ ജില്ലാ സ്പോർട്സ് കൗൺസിൽ കുട്ടികളാണ് സംസ്ഥാന കോച്ച് ഗോട്‌സൺ ബാബുവിന്റെ ശിക്ഷണത്തിൽ പത്തനംതിട്ടയ്ക്ക് അഭിമാനമായത്. ജില്ലാ നെറ്റ് ബാൾ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സാബു ജോസഫ് ടീമിനൊപ്പമുണ്ടായിരുന്നു.