1
കൊച്ചിരപ്പ് - പെരുമ്പാറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രാജി .പി .രാജപ്പൻ നിർവഹിക്കുന്നു

മല്ലപ്പള്ളി :കോട്ടാങ്ങൽ പഞ്ചായത്തിൽ 13-ാം വാർഡിലെ കൊച്ചിരപ്പ് - പെരുമ്പാറ റോഡിന്റെ നിർമ്മാണം പൂർത്തിയായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 2021 - 22 പദ്ധതിയിൽ 28 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജി പി. രാജപ്പൻ റോഡ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം ആനി രാജു,സി.ഡി. എസ് ചെയർ പേഴ്സൺ സിന്ധു സാംകുട്ടി , എ.ഡി.എസ് പ്രസിഡന്റ് സുജ സതീഷ്, സെക്രട്ടറി അൻസൽന്ന,കുടുംബശ്രി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.