pdm-kottaram
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി പന്തളം കൊട്ടാരത്തിൽ നിന്നു കൃതികേശ് വർമയും പൗർണ്ണമി ജി. വർമയും പു​റ​പ്പെ​ടുന്നു

പന്തളം: അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി പന്തളം കൊട്ടാരത്തിൽ നിന്ന് കൃതികേശ് വർമ്മയും പൗർണമി ജി. വർമ്മയും ശബരിമലയ്ക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെയാണ് നറുക്കെടുപ്പ് .
ഇന്നലെ രാവിലെ പത്തരയോടെ തിരുവാഭരണ മാളികയിൽ കൈപ്പുഴ ശിവക്ഷേത്രം മേൽശാന്തി കേശവൻ പോറ്റി കെട്ടുനിറച്ചു. ശരണ മന്ത്രങ്ങളുടെ അകമ്പടിയോടെ കുട്ടികൾ വലികോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. മേൽശാന്തി ഐക്കിരേത്ത് ഇല്ലത്ത് ഹരിദാസ് നമ്പൂതിരി കുട്ടികളെ നീരാജനം ഉഴിഞ്ഞ് ഭസ്മം നൽകി പൂമാല ചാർത്തി. വലിയ കോയിക്കൽ ക്ഷേത്രം ഏ.ഒ.എസ്. വിനോദ് കുമാർ , ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പ്യഥിപാൽ, സെക്രട്ടറി ആഘോഷ് വി.സുരേഷ് എന്നിവർ സ്വീകരണം നൽകി. കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ്മ, ട്രഷറർ ദീപാ വർമ്മ, അരുൺ വർമ്മ, കെ.ആർ. കേരള വർമ്മ , ക്ഷേത്ര ഉപദേശക സമിതി മുൻ പ്രസിഡന്റ് എസ്. അഭിലാഷ് രാജ്, ഉ ണ്ണി കുളത്തിനാൽ, രാജ്കുമാർ എന്നിവരും സന്നിഹിതരായിരുന്നു.