 
തെങ്ങുംകാവ്: എസ്.എൻ.ഡി.പി യോഗം 90 -ാം തെങ്ങും കാവ് ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുശീല ശശി യുടെ അദ്ധ്യക്ഷതയിൽ യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി സരളാപുരുഷോത്തമൻ , വനിതാസംഘം യൂണിറ്റ് സെക്രട്ടറി ബിന്ദുരാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽമംഗലത്ത്, യോഗം അസി. സെക്രട്ടറി സുന്ദരേശൻ, യൂണിയൻ കൗൺസിലർമാരായ പ്രസന്ന കുമാർ, പി.വി. രണേഷ്, സജിനാഥ്, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ സലിലനാഥ്, വനിതാ സംഘം യൂണിയൻ കേന്ദ്രസമിതിയംഗം പുഷ്പാഷാജി, മോഹൻ കുമാർ, ഡി. രാജൻ, എൻ. വി. ശാന്തകുമാർ എന്നിവർ പ്രസംഗിച്ചു. സത്യഭാമ രാമചന്ദ്രനെ പ്രസിഡന്റായും സുജാ മനോജിനെ വൈസ് പ്രസിഡന്റായും, ബിന്ദു രാജനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ആശ ജയകുമാർ, വത്സല വിജയൻ, ലതാ ഹരീഷ് ( വനിതാസംഘം യൂണിയൻ കമ്മിറ്റി), ലീലാമണി, ശ്രീലേഖാ പ്രിൻസ്, ബിന്ദു ജയൻ, രമണി, രത്‌നമണി, ഉഷാരാജൻ (യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ ) എന്നിവരെയും തിരഞ്ഞെടുത്തു. വനിതാസംഘം മുൻകാല പ്രവർത്തകരായിരുന്ന കെ. സരോജിനി. നളിനിയമ്മ, പൊന്നമ്മ എന്നിവരെ യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ആദരിച്ചു.
ശ്രീനാരായണ കലോത്സവത്തിൽ വിജയിച്ച നിരഞ്ജൻ ബി, സരിതാ പ്രസാദ്, ആർദ്രാ മനോജ്, അഞ്ജനാ സതീഷ്, ധനശ്രീ .എസ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി. സുജാമനോജ് നന്ദി പറഞ്ഞു.