hand

കീരുകുഴി : മഹാമാരികൾ പടർന്നുപിടിക്കുന്ന വർത്തമാനകാലത്ത് കൈകഴുകലിന്റെ പ്രാധാന്യം കുട്ടികളെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ ലോക കൈകഴുകൽ ദിനം ആചരിച്ചു. അദ്ധ്യാപിക സുമലത കൈ കഴുകലിന്റെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഘട്ടത്തിൽ നിന്ന് ഇനിയും മോചനം ലഭിക്കാത്തതിനാൽ കുട്ടികളെ ചെറിയ പ്രായം മുതൽ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിച്ച് രോഗങ്ങളെ ചെറുത്തു നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. പ്രഥമാധ്യാപകൻ സുദർശനൻ പിള്ള, അദ്ധ്യാപകരായ എസ്.ജയന്തി, രാജശ്രീ ആർ കുറുപ്പ്, ഷാലു എന്നിവർ നേതൃത്വം നൽകി.