പത്തനം​തിട്ട :ചിറ്റാർ പി.ഡബ്ല്യൂ.ഡി റോഡിൽ മണിയാർ മുതൽ പടയണിപാറ വരെ തെരുവ് വിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി.ആനയും കടുവയും ഉൾപ്പെടെയുള്ള വന്യ മൃഗങ്ങൾ ഉള്ള പ്രദേശമാണിത്. ഈ ഭാഗത്ത്​ വൈദ്യുതി പോസ്റ്റ്​ നിലം പൊത്തിയ നിലയിലാണ്. അടിയന്തരമായി ഈ പ്രദേശത്ത് അറ്റകുറ്റപ്പണികൾ നടത്തി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.