ശബരിമല: ഡോളിയിൽ നിന്ന് വീണ് തീർത്ഥാടകയ്ക്ക് പരിക്കേറ്റു. കർണാടക സ്വദേശി മഞ്ജുള (52)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. സന്നിധാനത്തേക്കുള്ള യാത്രയിൽ ഡോളിക്കാരുടെ കാൽ വഴുതിയാണ് ഇവർ വീണത്. തലക്ക് പരിക്കേറ്റ ഇവരെ പ്രഥമിക ചികിത്സയ്ക്കു ശേഷം ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ഡോളി ചുമട്ടുകാരായ സുബ്രഹ്മണ്യൻ, പ്രശാന്ത്, രവി , കാളി ശരശൻ എന്നിവരെകസ്റ്റഡിയിലെടുത്തു. ഇവർ മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് വൈദ്യ പരിശോധയ്ക്ക് വിധേയരാക്കി. പരിശോധനാ ഫലം വന്ന ശേഷം കൂടുതൽ നടപടി സ്വികരിക്കുമെന്ന് പൊലിസ് പറഞ്ഞു.