അടൂർ: അടൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി. നഗരസഭ കൗൺസിലർ രാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കൺവീനർ പ്രശാന്ത് ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. അനിൽ മണക്കാല, സജി ‌ടി.വിജയൻ, എസ്.പ്രീത, അടൂർ ക്ഷീര സംഘം സെക്രട്ടറി ദീപ്തി എന്നിവർ സംസാരിച്ചു.