കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായി. പ്രഖ്യാപിത, അപ്രഖ്യാപിത വൈദ്യുതി മുടക്കം മൂലം ജനം ബുദ്ധിമുട്ടുന്നു. കോന്നിയിൽ നിന്ന് തണ്ണിത്തോട്ടിലേക്കുള്ള 11 കെ.വി. ലൈനിൽ തകരാറുകളുണ്ടായാൽ കക്കാട് പവർ സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ചിറ്റാർ വഴി വനമേഖലയിലെ ഭൂഗർഭ ലൈനിലൂടെയാണ് വൈദ്യുതി എത്തിക്കുന്നത്. എന്നാൽ പലപ്പോഴും ഇത് ഫലപ്രദമാകുന്നില്ല. തണ്ണിത്തോട്, തേക്കുതോട്, കരുമാൻതോട്, മൂർത്തിമൺ, ഏഴാംതല, മേക്കണ്ണം, മേടപ്പാറ, കൂത്താടിമൺ, പറക്കുളം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാണ്. മിക്കപ്പോഴും പറഞ്ഞ സമയത്ത് വൈദ്യുതി പുനഃസ്ഥാപിക്കാറുമില്ല. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.