തിരുവല്ല: ആന്റോ ആന്റണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും കവിയൂർ പഞ്ചായത്തിൽ മൂന്ന് എൽ.ഇ.ഡി. മിനി മാസ്റ്റ് വിളക്കുകൾ അനുവദിച്ചു. കവിയൂർ പഞ്ചായത്ത് ജംഗ്‌ഷൻ, മനയ്ക്കച്ചിറ ജംഗ്‌ഷൻ, പുന്നിലം ജംഗ്‌ഷൻ എന്നിവിടങ്ങളിലാണ് എട്ടുമീറ്റർ ഉയരത്തിലുള്ള വിളക്കുകൾ സ്ഥാപിക്കുക. ഇതിനായി 2.5 ലക്ഷം രൂപ വീതം അനുവദിച്ചു. കോൺഗ്രസ് കവിയൂർ മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം നിവേദനം നൽകിയിരുന്നു.