മല്ലപ്പള്ളി : എസ്.എൻ.ഡി.പിയോഗം മല്ലപ്പള്ളി 863 ാം നമ്പർ ശാഖയിലെ പോഷകസംഘടനാ ഭാരവാഹികളുടെ നേതൃയോഗത്തിന്റെ ഉദ്ഘാടനവും കോട്ടയം ഐറിസ് അക്കാദമി ആൻഡ് ഐ കെയറിന്റെ നേതൃത്വത്തിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനവും തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ടി.പി.ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ സെക്രട്ടറി ഷൈലജാ മനോജ്, യൂണിയൻ കമ്മിറ്റിയംഗം ജയൻ സി.വി ചെങ്കല്ലിൽ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമാസജികുമാർ, കുമാരി സംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, യൂണിയൻ കമ്മിറ്റിയംഗം രവീന്ദ്രൻ, നേത്രപരിശോധന ക്യാമ്പ് കോർഡിനേറ്റർ ജീനാ മോഹൻ,വനിതാസംഘം പ്രസിഡന്റ് ചന്ദ്രിക വിജയൻ, വനിതാസംഘം സെക്രട്ടറി ബിന്ദു സുരേഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി തേജസ് മനോജ്, കുമാരിസംഘം പ്രസിഡന്റ് അഖിലാവിശ്വൻ, കമ്മിറ്റിയംഗങ്ങളായ രാജപ്പൻ കളരിക്കൽ, നാരായണൻ ഗോപി പുതുക്കുളം, ഗോവിന്ദൻ ചെങ്കല്ലിൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ, ജയേഷ് ചാമക്കാലായിൽ, ഷീലാസുബാഷ്, സ്മിതാസതീഷ് എന്നിവർ സംസാരിച്ചു.