പത്തനംതിട്ട : തിരുവല്ല സബ് കളക്ടറായി ശ്വേത നാഗർകോട്ടി ചുമതലയേറ്റു. ഉത്തരാഖണ്ഡ് സ്വദേശിയായ ശ്വേത 2020 കേരള കേഡർ ഐ.എ.എസ് ബാച്ചിൽ ഉൾപ്പെട്ടതാണ്. ഖാസിയാബാദ് ഐ.ടി.എസ് പാരമെഡിക്കൽ കോളജിൽ നിന്ന് ബയോടെക്‌നോളജി ബിരുദധാരിയാണ്. തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറും മിനിസ്റ്ററി ഒഫ് കെമേഴ്‌സിൽ അസിസ്റ്റന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരെ പത്തനംതിട്ട കളക്ടറേറ്റിലെത്തി ശ്വേത നാഗർകോട്ടി സന്ദർശിച്ചു. ജില്ലാ കളക്ടർ സബ് കളക്ടറെ സ്വാഗതം ചെയ്തു. സ്ഥലംമാറുന്ന തിരുവല്ല ആർ.ഡി.ഒ കെ.ചന്ദ്രശേഖരൻ നായരിൽ നിന്ന് ശ്വേത നാഗർകോട്ടി ചുമതലയേറ്റു.