rise

പത്തനംതിട്ട : അരി വില കുതിച്ചു കയറിയതോടെ സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് താളംതെറ്റി തുടങ്ങി. കഴിഞ്ഞ രണ്ട് വർഷമായി നെല്ല് ഉൽപ്പാദനത്തിൽ വലിയ കുറവുണ്ടായതോടെ വിപണിയിൽ അരി ലഭിക്കാതെയായി. മലയാളിക്ക് ഏറെ പ്രിയപ്പെട്ട മട്ട അരിക്കും ജയയ്ക്കും വില വർദ്ധിച്ചു. ജില്ലയിൽ കൂടുതലായും മട്ട അരിയും പൊന്നി അരിയുമാണ് വിറ്റു പോകുന്നത്. അറുപത് പിന്നിട്ടു ജില്ലയിൽ അരിയുടെ വില. 44 രൂപ മുതൽ 56 രൂപ വരെയാണ് മട്ട അരിയുടെ മൊത്ത വില. പൊന്നി അരി 31 രൂപ മുതൽ 53 രൂപ വരെയാണ് മൊത്തവില ഈടാക്കുന്നത്. ഇത് ചെറുകിട കച്ചവടക്കാർ വിൽക്കുന്നത് പത്ത് രൂപയിലധികം കൂടുതൽ വിലയിട്ടാണ്.

ജില്ലയിൽ അരി എത്തുന്നത് കൂടുതലും കർണാടക, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. എഴുപത് ശതമാനത്തോളം അരിയും ജില്ലയിലെത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ്. പാലക്കാട്, കുട്ടനാട് നിന്ന് ബാക്കി മുപ്പത് ശതമാനത്തോളം സമാഹരിക്കും. അന്യ സംസ്ഥാനങ്ങളിൽ നെല്ലിന്റെ ഉൽപാദനം കുറഞ്ഞതാണ് അരിയുടെ വില വർദ്ധിക്കാൻ കാരണം.

മൊത്ത വില ജില്ലയിൽ

മട്ട അരി : 44 - 56

ജയ അരി : 44 - 56

പൊന്നി അരി : 31- 53

ബിരിയാണി അരി : 90 - 113