 
പന്തളം : ഇലന്തൂരിലെ നരബലിക്കും അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പുരോഗമന കലാ സാഹിത്യ സംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളത്ത് നവോത്ഥാന സദസ് നടത്തി. ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു . ഏരിയ കമ്മിറ്റി പ്രസിഡന്റ് ഫിലിപ്പോസ് വർഗീസ് അദ്ധ്യക്ഷനായിരുന്നു . ലസിത നായർ, എസ് .കൃഷ്ണകുമാർ , സദാനന്ദി രാജപ്പൻ ,അനിൽ പനങ്ങാട് എന്നീവർ പ്രസംഗിച്ചു.