
പന്തളം: കടയ്ക്കാട് മുസ്ലിം ജുമാ മസ്ജിദ് സംഘടിപ്പിച്ച 'പ്രവാചക ജീവിതം' മതപ്രഭാഷണ പരമ്പരയിൽ മുൻ ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ലോകത്ത് വിപ്ലവകരമായ മാറ്റം വരുത്തിയ പ്രവാചകനെ പാശ്ചാത്യ രാജ്യങ്ങൾ കള്ളപ്രചരണത്തിലൂടെ പ്രതിസന്ധിയിലാക്കുകയാണ്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രവാചകനാണ് ഭൂപരിഷ്‌കരണ നിയമം ലോകത്ത് ആദ്യമായി നടപ്പിലാക്കിയത്. മനുഷ്യനെ ഒന്നിച്ചു നിറുത്താൻ മനുഷ്യസ്‌നേഹിയായ പ്രവാചകന് മാത്രമേ കഴിഞ്ഞുള്ളൂവെന്നും അലക്‌സാണ്ടർ ജേക്കബ് പറഞ്ഞു. കടയക്കാട് മുസ്ലിം ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ശുഹൈബ് അദ്ധ്യക്ഷത വഹിച്ചു. കടയക്കാട് ചീഫ് ഇമാം അമീൻ ഫലാഹി , അബ്ദുൽ ഹക്കീം മൗലവി എന്നിവർ സംസാരിച്ചു.