19-pdm-ads
പന്തളം നഗരസഭ നാലാം വാർഡ് കുടുംബശ്രീ എ.ഡി.എസ് .വാർഷികാഘോഷം പന്തളം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്യുന്നു

പന്തളം : നഗരസഭ നാലാം വാർഡ് കുടുംബശ്രീ എ.ഡി.എസ് .വാർഷികാഘോഷം നഗരസഭ കൗൺസിലർ സുനിത വേണു ഉദ്ഘാടനം ചെയ്തു .എ.ഡി.എസ്. പ്രസിഡന്റ് കെ.എൻ.സരസ്വതി അദ്ധ്യക്ഷത വഹിച്ചു .സി.ഡി.എസ് .ചെയർപേഴ്‌സൺ കെ.പി.രാജലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.
കെ.വി.ശ്രീദേവി ,രത്‌നമണി സുരേന്ദ്രൻ , ജി.അനിൽ കുമാർ ,​സിനി മോത്തിലാൽ ,​ കെ.എച്ച് .ഷിജു ,​ ഇന്ദിര ദേവി ,​ രാധമണി,​ രഞ്ചിനി എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ മിഷൻ ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കെ.ഷിഹാദ് ഷിജു ,ആരോഗ്യ പ്രവർത്തകരായ ശോശാമ്മ ജോൺസൺ,ശോഭന കുമാർ കുടുംബശ്രീ മുതിർന്ന അംഗം എ.ഗിരിജ എന്നിവരെ ആദരിച്ചു ..