 
പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 86-ാം പത്തനംതിട്ട ടൗൺ ശാഖയിലെ വനിതാസംഘത്തിന്റെ കുമാരിസംഘം രൂപീകരണ യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡി.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സരളാ പുരുഷോത്തമൻ കുമാരി സംഘത്തെപ്പറ്റി വിശദീകരിച്ചു. യൂണിയൻ കൗൺസിലർമാരായ ജി.സോമനാഥൻ, എസ്.സജിനാഥ്, ശാഖാ പ്രസിഡന്റ് സി.ബി.സുരേഷ്കുമാർ, വൈസ് പ്രസിഡന്റ് എസ്.ഹരിലാൽ, സെക്രട്ടറി സി.കെ സോമരാജൻ, വനിതാസംഘം ശാഖാ സെക്രട്ടറി ബീന സജിനാഥ്, ഖജാൻജി അഡ്വ.രജിത ഹരി എന്നിവർ സംസാരിച്ചു. ഷീന കുട്ടികൾക്ക് ക്ളാസെടുത്തു.