
പത്തനംതിട്ട : സർക്കാർ ജീവനക്കാർക്കായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാ സിവിൽ സർവീസ് കായികമേള 28,29 തീയതികളിൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളും വകുപ്പ് മേധാവികളുടെ സാക്ഷ്യപത്രം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ 25ന് പകൽ 3ന് മുമ്പായി സമർപ്പിക്കണം. അപേക്ഷാ ഫോറം സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ലഭ്യമാണ്. അത്‌ലറ്റിക്‌സ് പുരുഷ വിഭാഗത്തിന് ഓട്ടം, ലോഗ് ജംപ്, ഷോട്ട്പുട്ട്, ജാവലിൻത്രോ, ഡിസ്‌കസ് ത്രോ, ഹൈജംപ്, ട്രിപ്പിൾ ജംപ്, ഹാമർ ത്രോ, അത്‌ലറ്റിക്‌സ് വനിതാ വിഭാഗത്തിന് ഓട്ടം, ഹർഡിൽസ്, ലോഗ് ജംപ്, ഷോട്ട്പുട്ട്, ജാവലിൻത്രോ, ഡിസ്‌കസ് ത്രോ, ഹൈജംപ് എന്നിങ്ങനെയുമാണ് മത്സരങ്ങൾ നടക്കുക.
ഫുട്‌ബാൾ, ടേബിൾ ടെന്നീസ്, വോളിബാൾ, നീന്തൽ (മുന്നാസ് സ്‌കൂൾ ഒഫ് സ്വിമ്മിംഗ് സ്‌പോർട്‌സ് ഒഫ് റിക്രിയേഷൻ പത്തനംതിട്ട), ബാസ്‌ക്കറ്റ്‌ബാൾ, ക്രിക്കറ്റ്, പവർ ലിഫ്റ്റിംഗ്, ഗുസ്തി, ഭാരോദ്വഹനം, ലോൺ ടെന്നീസ്, കബഡി, ചെസ് ഇവയാണ് മത്സര ഇനങ്ങൾ. അത്‌ലറ്റിക്‌സ് മത്സര ഇനങ്ങളിൽ ഒരു കായിക താരത്തിന് മൂന്ന് വ്യക്തിഗത ഇനങ്ങളിലും റിലേ മത്സരങ്ങളിലും പങ്കെടുക്കാം. അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, നീന്തൽ, ചെസ് എന്നീ മത്സരങ്ങളിൽ വനിത ജീവനക്കാർക്കും പങ്കെടുക്കാം. ഫോൺ : 9961186039.