 
പഴകുളം : തെങ്ങുംതാര ജംഗ്ഷനിൽ നിന്ന് കശുഅണ്ടി ഫാക്ടറി ഭാഗത്തേക്കുളള റോഡിൽ പല ഭാഗങ്ങളിലായി മാലിന്യം തള്ളി. മാലിന്യം തള്ളിയ ചാക്കുകെട്ടുകളിൽ ചാരുംമൂട്ടിലുള്ള ഒരു റെസ്റ്റോറന്റിന്റെ ലേബലുണ്ട്. വാർഡ് മെമ്പർ ഇടപെട്ട് മാലിന്യം നീക്കി. പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് അടൂർ പൊലീസ് പറഞ്ഞു. പഞ്ചായത്തിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും കനാൽ റോഡരുകിലും മാലിന്യം തള്ളുന്നത് പതിവാണ്. കഴിഞ്ഞ ആഴ്ച മേക്കുന്നു മുകൾ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു.