
തിരുവല്ല : നെടുമ്പ്രം മേഖല കുടുംബസമിതികളും പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും ജോയ് ആലുക്കാസ് ഫൗണ്ടേഷനും ലൈഫ് കെയർ സൊസൈറ്റിയും സംയുക്തമായി 22ന് രാവിലെ 9 മുതൽ ഒന്നുവരെ കാരാത്ര കമ്മ്യുണിറ്റി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലൈഫ് കെയർ സൊസൈറ്റി ചെയർമാൻ സാഹി മാരൂർ അദ്ധ്യക്ഷത വഹിക്കും. കാർഡിയോളജി, ജനറൽ മെഡിസിൻ, ഇ.എൻ.ടി, അസ്ഥിരോഗം, ഗൈനക്കോളജി വിഭാഗങ്ങളുടെ സേവനങ്ങൾ ലഭ്യമാകും. ഫോൺ: 9495240405, 6282089836.